ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലഹരി വിരുദ്ധ ദിനം ആചരിച്ചു

മാഹി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മദ്യവര്‍ജന സമിതിയുടെയും മാഹി ഗവ. മിഡില്‍ സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ഹെഡ്മിസ്ട്രസ്സ് എ.എം രജിത അധ്യക്ഷത വഹിച്ചു. മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ചീഫ് എജ്യുക്കേഷണല്‍ ഓഫിസര്‍ പി. ഉത്തമരാജ് മുഖ്യപ്രഭാഷണം നടത്തി. മദ്യവര്‍ജന സമിതി സംസ്ഥാന സെക്രട്ടറി സി.വി.രാജന്‍ പെരിങ്ങാടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ സെക്രട്ടറി എന്‍. കെ പദ്മനാഭന്‍, സി. തുഷാര, ടി.വി. സജിത പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *