വിദ്യാര്‍ത്ഥികളുടെ ബസ്സ് പാസ്സ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം

വിദ്യാര്‍ത്ഥികളുടെ ബസ്സ് പാസ്സ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം

മാഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസ്സ് പാസ്സ് സംബന്ധിച്ചുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഓട്ടം നിര്‍ത്തിവച്ച മാഹി ട്രാന്‍സ്‌പോര്‍ട്ട് കോ-ഒപ്പറേറ്റിവ് സൊസൈറ്റിയുടെ രണ്ടു ബസ്സുകളും നാളെ മുതല്‍ ഓട്ടം പുനരാരംഭിക്കുമെന്ന് സൊസൈറ്റി പ്രസിഡണ്ട് പി.വി.ഗോപി അറിയിച്ചു. ഇന്ന് മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്ററുമായി നടന്ന അനുരജ്ഞന ചര്‍ച്ചയില്‍ 15 ദിവസത്തിനുള്ളില്‍ ബസ്സ് പാസ്സ് സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സൊസൈറ്റി ഭരണസമിതിക്ക് ഉറപ്പു നല്‍കിയിരുന്നു. റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 15 ദിവസം വരെ കുട്ടികള്‍ക്ക് പാസ്സ് അനുവദിക്കുമെന്നും സൊസൈറ്റി പ്രസിഡണ്ട് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *