ഓവര്‍സിയറെ മൂന്നംഗ സംഘം അക്രമിച്ചു പരിക്കേല്‍പ്പിച്ചു

ഓവര്‍സിയറെ മൂന്നംഗ സംഘം അക്രമിച്ചു പരിക്കേല്‍പ്പിച്ചു

തലശ്ശേരി: ഓഫിസിലേക്കുള്ളവഴിയില്‍ മാലൂര്‍ പഞ്ചായത്ത് ഓവര്‍സിയറെ കാറിലെത്തിയ ഗുണ്ടാസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പാനൂര്‍ കൂറാറ സ്വദേശി ചേറോളി വീട്ടില്‍ സി.കെ.രഞ്ജിത്ത് കുമാറാണ് ആക്രമിക്കപ്പെട്ടത്. കഴുത്തിനും മുഖത്തും നെഞ്ചിലും പരിക്കുകളോടെ ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് മാലൂര്‍പോലിസ് കേസെടുത്തു. ശിവപുരം കെ.പി.കെ നഗറിലുള്ള ഗ്രാമ പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ വച്ചാണ് കഴിഞ്ഞ ദിവസം രാവിലെ രഞ്ജിത്ത് കുമാര്‍ കൈയ്യേറ്റത്തിനിരയായത്. വെള്ളകാറിലെത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് വഴി തടഞ്ഞ് തല്ലിയത്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് തന്നെ മര്‍ദിച്ചതെന്നും നല്ല പരിശീലനം ലഭിച്ചവരാണ് ആക്രമിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാനത്തുടനീളം ഓവര്‍സിയര്‍മാര്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *