നിർബന്ധിത വാക്‌സിനെതിരെ ജനകീയ യാത്ര നടത്തും

നിർബന്ധിത വാക്‌സിനെതിരെ ജനകീയ യാത്ര നടത്തും

കോഴിക്കോട്: കേരളത്തിലെ ജനസംഖ്യയിലെ 20% വരുന്ന കുട്ടികളിൽ നിർബന്ധിത വാക്‌സിൻ നടപ്പാക്കുന്നതിനെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനകീയ യാത്ര നടത്തുമെന്ന് ആയൂഷ് ജനകീയ ഐക്യവേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് സ്വാഭാവിക പ്രതിരോധ ശേഷിയുണ്ട്. ജനങ്ങളിൽ തന്നെ 30% ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി രൂപം കൊണ്ടിട്ടുണ്ട്. 7 വർഷം മുതൽ 10 വർഷംകൊണ്ടാണ് ഒരു വാക്‌സിൻ ജനങ്ങളിൽ പ്രയോഗിക്കാൻ അനുവദിക്കൂ എന്നിരക്കെ 5-6 മാസംകൊണ്ട് ക്ലിനിക്കൽ ട്രയൽ നടത്തി എന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ പറയുന്ന വാക്‌സിൻ കുട്ടികളിൽ കുത്തിവെയ്ക്കുമ്പോൾ വലിയ പ്രത്യാഘാതമുണ്ടാകും. കമ്പനികൾ നടത്തിയ ക്ലിനിക്കൽ ട്രയലിന്റെ വിശദാംശങ്ങൾ പുറത്ത് വിടണം. നവംബർ 1ന് കാഞ്ഞങ്ങാട്ടു നിന്ന് ആരംഭിക്കുന്ന ജനകീയ യാത്ര നവംബർ 15-ാം തിയതി തിരുവനന്തപുരത്ത് സമാപിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ജാഥയും, തുടർന്ന് നിൽപ്പ് സമരവും നടത്തുമെന്നും അവർ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *