മയക്കുമരുന്നിനെതിരേ ഷോര്‍ട്ട് ഫിലിമുമായി കൈരളി സിനിമ നിര്‍മാണ സഹകരണ സൊസൈറ്റി

മയക്കുമരുന്നിനെതിരേ ഷോര്‍ട്ട് ഫിലിമുമായി കൈരളി സിനിമ നിര്‍മാണ സഹകരണ സൊസൈറ്റി

കോഴിക്കോട്: അനുദിനം വര്‍ധിച്ചുവരുന്ന മയക്കുമരുന്നിനെതിരേ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് ഷോര്‍ട്ട്ഫിലിമുകള്‍ നിര്‍മിക്കാന്‍ കൈരളി സിനിമ നിര്‍മാണ സഹകരണ സൊസൈറ്റി തയ്യാറെടുക്കുന്നു. കലാസിനിക്രിയേഷന്‍സ് അവതരിപ്പിക്കുന്ന വെട്ടുകിളി കുട്ടിമാളുവും, കുമാരന്‍ കണ്ട സ്വര്‍ഗവും എന്ന ഷോര്‍ട്ട്ഫിലിമുകള്‍ക്ക് കഥയും തിരക്കഥയും തയ്യാറാക്കിയത് ഡോ.യു.കെ ദാമോദരനാണ്. സംവിധാനം യു.കെ സുധീഷ്. കെ.നാരായണന്‍ നായര്‍, ലൈല തൃശൂര്‍, പ്രേമ തലശ്ശേരി, സുശീല കണ്ണൂര്‍, ഗീത കക്കോടി, ഡോ.യു.കെ ദാമോദരന്‍, നന്ദന കോഴിക്കോട്, സത്യന്‍ കായണ്ണ തുടങ്ങി സിനിമ സീരിയല്‍ രംഗത്തെ പ്രശസ്തരാണ് വേഷമിടുന്നത്.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *