വികാസ് മണമലിന്റെ മൈലാഞ്ചിയിടല്‍ മത്സരത്തില്‍ പങ്കെടുക്കാം

വികാസ് മണമലിന്റെ മൈലാഞ്ചിയിടല്‍ മത്സരത്തില്‍ പങ്കെടുക്കാം

കൊയിലാണ്ടി: വികാസ് മണമല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 41ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബലിപെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചി മൊഞ്ച് 2023 എന്ന പേരില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 25 ഞായറാഴ്ചയാണ് മത്സരം. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും.

200 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 5000, 3000, 2000 എന്നിങ്ങനെ യഥാക്രമം ഒന്നാം സ്ഥാനത്തിനും രണ്ടാം സ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും ക്യാഷ് അവാര്‍ഡ് ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9947222104, 9539089054 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *