കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനായ കമാല്‍ വരദൂര്‍ പരിഭാഷപ്പെടുത്തിയ ലിയോ മെസ്സിയുടെ ജീവചരിത്രം ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ മുഹമ്മദ് റാഫി, അനസ് എടത്തൊടികക്ക് നല്‍കി പ്രകാശനം ചെയ്തു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ ആശംസ നേര്‍ന്നു. കമാല്‍ വരദൂര്‍, ലിപി അക്ബര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍ സ്വാഗതം പറഞ്ഞു.

