ശ്രീനാരായണ ഗുരുവരാശ്രമം: മണ്ഡല കലശാഭിഷേകം നാളെ

ശ്രീനാരായണ ഗുരുവരാശ്രമം: മണ്ഡല കലശാഭിഷേകം നാളെ

കോഴിക്കോട്: വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ പ്രതിഷ്ഠക്കു ശേഷം നടക്കുന്ന മണ്ഡല കലശാഭിഷേകം നാളെ നടക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി എന്നിവര്‍ അറിയിച്ചു. കലശാഭിഷേകത്തോടനുബന്ധിച്ചുള്ള വിശേഷാല്‍ വൈദിക ചടങ്ങുകള്‍ രാവിലെ ആറ് മണിക്ക് മഹാ ഗുരുപൂജയോടെ ആരംഭിക്കും. തുടര്‍ന്ന് ഗണപതി ഹോമം, ശാന്തി ഹവനം, പഞ്ചവിംശതി, കലശാഭിഷേകം, പ്രസാദ ഊട്ട്, സര്‍വ്വൈശ്വര്യ പൂജ, സമൂഹപ്രാര്‍ത്ഥന, വിശേഷാല്‍ ദീപാരാധന എന്നിവ നടക്കും ശിവഗിരി മഠത്തിലെ സ്വാമി പ്രബോധ തീര്‍ത്ഥ ചേര്‍ത്തല അനീഷ് ശാന്തികള്‍ എന്നിവര്‍ വൈദിക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 11.30 മണിക്ക് നടക്കുന്ന സമ്മേളനത്തിന്റെ കേന്ദ്ര റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ശ്രീനാരായണ ഭക്തരുടെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഗുരുവരാശ്രമത്തില്‍ അന്നദാന മണ്ഡപത്തിന്റെ നിര്‍മാണവും തീര്‍ത്ഥാടകര്‍ക്കുള്ള താമസ സൗകര്യവും ഉണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കര്‍ക്കടക മാസം മുതല്‍ അമാവാസി ബലിതര്‍പ്പണം നടത്തുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *