ലാഡറിന്റെ ദ് ടെറസ് ഹോട്ടൽ ഉദ്ഘാടനം ചെയ്തു

ലാഡറിന്റെ ദ് ടെറസ് ഹോട്ടൽ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരള ലാൻഡ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡിൽ പണികഴിപ്പിച്ച ദ് ടെറസ് ഹോട്ടലിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് നിർവ്വഹിച്ചു. ലാഡർ ചെയർമാനും പ്രമുഖ സഹകാരിയുമായ സി.എൻ.വിജയകൃഷ്ണൻ
അദ്ധ്യക്ഷത വഹിച്ചു. വെബ്‌സൈറ്റ്, സഹകരണസംഘം ജോയന്റ് രജിസ്ട്രാർ(ജനറൽ) ടി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ലാഡർ ചെയർമാൻ കെ.വി.സുരേഷ്ബാബു റിപ്പോർട്ടവതരിപ്പിച്ചു. കൗൺസിലർ കെ.ഉഷാദേവിടീച്ചർ, കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടി മാസ്റ്റർ, സി.ഇ.ചാക്കുണ്ണി, പി.കെ.അബ്ദുള്ളക്കോയ, അഡ്വ.എം.കെ.ദിനേശൻ, അഡ്വ.എം.രാജൻ ആശംസകൾ നേർന്നു. ലാഡർ ഡയറക്ടർ അഡ്വ.കെ.പ്രവീൺകുമാർ സ്വാഗതവും, ഡയറക്ടർ എൻ.സി.അബൂബക്കർ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *