വായനപക്ഷാചരണം സംഗീത സാന്ദ്രമാക്കി ‘കുട്ടി വായന’ ശ്രദ്ധേയമായി

വായനപക്ഷാചരണം സംഗീത സാന്ദ്രമാക്കി ‘കുട്ടി വായന’ ശ്രദ്ധേയമായി

മാഹി: ചെറുകല്ലായി ഗവ. ലോവര്‍ പ്രൈമറി സ്‌കൂളില്‍ സംഘടിപ്പിച്ച വായന പക്ഷാചരണ പരിപാടിയുടെ മൂന്നാം ദിവസം സംഗീത സാന്ദ്രമാക്കി ചലച്ചിത്ര പിന്നണി ഗായകന്‍ മുസ്തഫ മാഷ് നയിച്ച കുട്ടി വായന എന്ന പരിപാടി കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. കുട്ടികളെ കൊണ്ട് കൂട്ടപ്പാട്ടുകള്‍ പാടിച്ചും കഥകള്‍ കേള്‍പ്പിച്ചും ഏറ്റുപറയിച്ചും അവരെ വായനയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് കുട്ടിവായന എന്ന പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാട്ടിന്റെയും പറച്ചിലിന്റെയും രസത്തില്‍ അറിവിന്റെയും ചിന്തയുടെയും വിവേകത്തിന്റെയും പടവുകള്‍ കയറാന്‍ കുട്ടികള്‍ക്ക് പ്രചോദനമേകുന്ന ഒന്നായി കുട്ടിവായന മാറുന്നത് കുട്ടികള്‍ക്ക് അനുഭവവേദ്യമായി. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് പി.പി വിജേഷ് അധ്യക്ഷത വഹിച്ച യോഗത്തിനു പ്രധാനാധ്യാപിക കെ.ബീന സ്വാഗതവും കെ.ഷിംന നന്ദിയും പറഞ്ഞു. സജ്‌ന വി.കെ, ദീപ്തി ഹരിദാസ്, സി.സവിത, ആന്‍സി അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *