പോക്‌സോ കേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിനെ സംരക്ഷിക്കുന്ന കെ. സുധാകരനെതിരെ കോഴിക്കോട് ഡി.വൈ.എഫ്.ഐ പ്രതിഷേധം

പോക്‌സോ കേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിനെ സംരക്ഷിക്കുന്ന കെ. സുധാകരനെതിരെ കോഴിക്കോട് ഡി.വൈ.എഫ്.ഐ പ്രതിഷേധം

പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോണ്‍സണ്‍ മാവുങ്കലിലെ സംരക്ഷിക്കുന്ന കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി കേരളത്തിന് അപമാനം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി. വസിഫ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. എല്‍.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. കെ.എം നിനു സംസാരിച്ചു. കെ. അരുണ്‍ സ്വാഗതവും കെ. ഷെഫീഖ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ടി. അതുല്‍, സിനാന്‍ ഉമ്മര്‍, ഫഹദ് ഖാന്‍, അമിതാ പ്രദീപ്, എം.വി നീതു എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *