വിളര്‍ച്ച നിര്‍ണ്ണയ ക്യാംപും സംഘടിപ്പിച്ചു

വിളര്‍ച്ച നിര്‍ണ്ണയ ക്യാംപും സംഘടിപ്പിച്ചു

കോഴിക്കോട്: വിവ കേരളം എരഞ്ഞോളി പഞ്ചായത്ത് തല ഉദ്ഘാടനവും വിളര്‍ച്ച നിര്‍ണ്ണയ ക്യാംപും സംഘടിപ്പിച്ചു. എരഞ്ഞോളി കുടക്കളം ശ്രീനാരായണ മീത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ശ്രീഷ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.പി. ബിജോയ് അധ്യക്ഷത വഹിച്ചു. പി.ഗായത്രി ദേവി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.സുനില്‍കുമാര്‍, പി.കെ പ്രകാശന്‍, എന്‍.വി ബിന്ദു, ബീനാ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. വടക്കുമ്പാട് ശബരി മെഡിക്കല്‍ ലാബും ചേര്‍ന്നാണ് വിളര്‍ച്ച നിര്‍ണ്ണയ ക്യാംപ് നടത്തിയത്. അടുത്ത ക്യാംപുകള്‍ 22ന് വടക്കുമ്പാട് സബ് സെന്ററിലും 23ന് പെരുന്താറ്റില്‍ ശ്രീനാരായണ മീത്തിലും 24ന് അരങ്ങേറ്റു പറമ്പ് ശ്രീനാരായണമഠം എന്നീ നാല് ക്യാംപുകളാണ് പ്രാഥമികമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. തുടര്‍ന്ന് വാര്‍ഡ് തലത്തില്‍ വിപുലമായ ക്യാംപുകള്‍ സംഘടിപ്പിക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *