വര്‍ണ്ണമഴ ചിത്രകലാ ക്യാംപ് 25ന്

വര്‍ണ്ണമഴ ചിത്രകലാ ക്യാംപ് 25ന്

പാനൂര്‍: ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 25ന് മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണ്ണമഴ ചിത്രകലാ ക്യാംപ് നടക്കും. സി.പി സുധീന്ദ്രന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചിത്രകാരന്‍ ബി.ടി.കെ. അശോക്, പി. അരവിന്ദന്‍ മാസ്റ്റര്‍, പാനൂര്‍ പ്രസ്സ് ഫോറം പ്രസിഡണ്ട് കെ.കെ സജീവ് കുമാര്‍ സംസാരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *