ഇന്ത്യാ പ്രസ്‌ക്ലബ് അന്താരാഷ്ട്ര കോൺഫ്രൻസ് നവംബർ 11 മുതൽ 14 വരെ

ചിക്കാഗോ: നവംബർ 11 മുതൽ 14 വരെ ഗ്ലെൻവ്യൂ റിനൈസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്‌സിൽ നടക്കുന്ന ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മീഡിയാ കോൺഫ്രൻസിൽ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും ഉള്ള പ്രമുഖർ പങ്കെടുക്കും.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം എൽ എമാരായ എം എം മണി, മാണി സി കാപ്പൻ, റോജി എം ജോൺ, പ്രമുഖ മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ് (മനോരമ ടിവി), കെ. എൻ. ആർ. നമ്പൂതിരി (ജന്മഭൂമി), സിന്ധു സൂര്യകുമാർ (ഏഷ്യാനെറ്റ്), ഡി പ്രമേഷ്‌കുമാർ (മാതൃഭൂമി ടിവി), നിഷാ പുരുഷോത്തമൻ (മനോരമ ടിവി), ക്രിസ്റ്റീനാ ചെറിയാൻ (24 ന്യുസ്), പ്രതാപ് നായർ (ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്), കെ ആന്റണി (മീഡിയ മാനേജ്‌മെന്റ്) തുടങ്ങിയവർ സംബന്ധിക്കും.
നീണ്ട മഹാമാരിക്ക് ശേഷം നോർത്ത് അമേരിക്കയിലെ എല്ലാ മാധ്യമ പ്രവർത്തകരും ഒത്തു ചേരുന്ന ഒരു വലിയ വേദിയിൽ കേരളത്തിലെ രാഷ്ട്രീയ – മാധ്യമ പ്രവർത്തകർ എത്തുന്നത് തികച്ചും അഭിമാനകരം ആണെന്നു ഐപിസിഎൻഎ നാഷണൽ എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രസിഡണ്ട് ബിജു കിഴക്കേക്കുട്ടും, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാറും ട്രഷറർ ജീമോൻ ജോർജും പറഞ്ഞു. നോർത്ത് അമേരിക്കയിലെ സാമൂഹ്യ സംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ള നേതാക്കളും, മുഖ്യ ധാര മാധ്യമരംഗത്തുള്ളവരും പങ്കെടുക്കും.
കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് നൽകുന്ന അവാർഡായ മാധ്യമ ശ്രീ, മാധ്യമ രത്‌ന, മീഡിയ എക്‌സലൻസ് അവാർഡും ചടങ്ങിൽ സമ്മാനിക്കും. നിരവധി കലാപരിപാടികളും അരങ്ങേറും. ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്നത്.
ബന്ധപ്പെടുക: ബിജു കിഴക്കേക്കുറ്റ് (17732559777), സുനിൽ ട്രൈസ്റ്റാർ (19176621122), ജീമോൻ ജോർജ്ജ് (126797 04267).

Share

Leave a Reply

Your email address will not be published. Required fields are marked *