നിര്‍മ്മിത ബുദ്ധി ശില്‍പശാല നടത്തി

നിര്‍മ്മിത ബുദ്ധി ശില്‍പശാല നടത്തി

കോഴിക്കോട് : കേരള മീഡിയ അക്കാദമിയും കാലിക്കറ്റ് പ്രസ്‌ക്ലബ്ബും ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു. കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ ഇ.എസ് സുഭാഷ്, കോഴ്സ് ഡയറക്ട്ര്‍ കെ.രാജഗോപാല്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍ സ്വാഗതവും സെക്രട്ടറി പി.എസ്. രാകേഷ് നന്ദിയും പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈന്‍ കണ്‍സല്‍ട്ടന്റ് സുനില്‍ പ്രഭാകര്‍, കാലിക്കറ്റ് സര്‍വ്വകലാശാല കംപ്യൂടര്‍ വിഭാഗം മേധാവി ഡോ. വി.എല്‍ ലജീഷ് എന്നിവര്‍ ക്ലാസെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *