മലപ്പുറത്ത് വാഹനാപകടം; അസം സ്വദേശികളായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് വാഹനാപകടം; അസം സ്വദേശികളായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുമരണം. വളാഞ്ചേരി പെരിന്തല്‍മണ്ണ റൂട്ടില്‍ കുളമംഗലത്തെ പാലത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന അസം സ്വദേശികളായ യുവാക്കള്‍ സംഭ സ്ഥലത്ത് തന്നെ മരണപ്പെട്ടു.

വളാഞ്ചേരിയില്‍നിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു യുവാക്കള്‍. ഇവര്‍ സഞ്ചരിച്ച ബജാജ് പള്‍സര്‍ ബൈക്ക് എതിരേ വന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

വേങ്ങരയില്‍ താമസിക്കുന്ന ഇവര്‍ കോണ്‍ക്രീറ്റ് ജോലിക്കായാണ് വളാഞ്ചേരിയിലെത്തിയിരുന്നത്. ഇരുവരുടെയും മൃതദേഹം വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *