രഹസ്യരേഖകള്‍ സൂക്ഷിച്ച കേസ്: ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയയ്ച്ചു

രഹസ്യരേഖകള്‍ സൂക്ഷിച്ച കേസ്: ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയയ്ച്ചു

ന്യൂയോര്‍ക്ക്: രാജ്യത്തിന്റെ അതീവ രഹസ്യരേഖകള്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. ശേഷം 37 കുറ്റങ്ങള്‍ ചുമത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. മയാമി ഫെഡറല്‍ കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ്. കുറ്റക്കാരനല്ലെന്നും നടക്കുന്നത് പകപോക്കലെന്നുമാണ് ട്രംപിന്റെ വിശദീകരണം.

ഫെഡറല്‍- ക്രിമിനല്‍ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. മാകലഗോയിലെ ട്രംപിന്റെ വസതിയില്‍ നിന്ന് നിരവധി ഔദ്യോഗിക രഹസ്യരേഖകളാണ് എഫ്.ബി.ഐ കണ്ടെത്തിയത്. ചാരവൃത്തി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ട്രംപിനെതിരായ കേസ്. വൈറ്റ്ഹൗസില്‍ നിന്ന് ഫ്ളോറിഡയിലെ തന്റെ വസതിയിലേക്ക് 15 ഓളം പെട്ടികളില്‍ അതീവ രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ രേഖകള്‍ ട്രംപ് കടത്തിയെന്നാണ് കണ്ടെത്തല്‍. അമേരിക്കന്‍ സൈനിക നീക്കങ്ങള്‍, ആണവ രേഖകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ ഇതിലുണ്ടായിരുന്നു.

രാജ്യത്തിന്റെ രഹസ്യരേഖകള്‍ അനധികൃതമായി സൂക്ഷിച്ചു; ഡൊണാള്‍ഡ് ട്രംപിനെതിരേ കുറ്റപത്രം

കുളിമറിയില്‍ നിന്ന് വരെ രഹസ്യരേഖകള്‍ കണ്ടെത്തുന്നവിധം നിരുത്തരവാദപരമായ സമീപനമാണ് മുന്‍ പ്രസിഡന്റില്‍ നിന്ന് ഉണ്ടായത്. കേസില്‍ ട്രംപിന് ഇനി വിചാരണ നേരിടണം. പ്രസിഡന്റായിരിക്കെ ട്രംപ് തന്നെ നിയമിച്ച ഫെഡറല്‍ ജഡ്ജിയാണ് വിചാരണ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപിന് കേസ് തടസമല്ല.

Share

Leave a Reply

Your email address will not be published. Required fields are marked *