ശാന്തനോര്‍മ്മ 16ന്

ശാന്തനോര്‍മ്മ 16ന്

കോഴിക്കോട്: നാടക്‌ മുന്‍ ജില്ലാ പ്രസിഡന്റും മലയാള നാടകവേദിയിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്ന എ. ശാന്തകുമാറിന്റെ രണ്ടാം ചരമവാര്‍ഷികം 16ന് ശാന്തനോര്‍മ്മ എന്ന നാമധേയത്തില്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് അഞ്ച് മണിക്ക് പ്രൊഫ. കല്‍പ്പറ്റ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. കെ.ജെ അജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എ. ശാന്തകുമാര്‍ സ്മരണിക ജയപ്രകാശ് കാര്യാലിന് നല്‍കി. ഡോ: കെ. ശ്രീകുമാര്‍ പ്രകാശനം ചെയ്യും. രണ്ടാമത് എ. ശാന്തകുമാര്‍ സംസ്ഥാനതല നാടക പുരസ്‌ക്കാരം (25000 രൂപയും പ്രശസ്തി പത്രവും ഫലകവും) നാടക്‌ പ്രവര്‍ത്തകന്‍ വി.ശശി നീലേശ്വരത്തിന് നാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ശൈലജ സമ്മാനിക്കും. എ. ശാന്തകുമാറിനെ കുറിച്ചുള്ള ഡിജിറ്റല്‍ ആല്‍ബം ദീദി ദാമോദരന്‍ മാധ്യമപ്രവര്‍ത്തകന്‍ പി.വി ജിജോയ്ക്ക് നല്‍കി പ്രകാശനം ചെയ്യും. നാടക്‌ ജില്ലാ പ്രസിഡന്റ് ഗംഗാധരന്‍ ആയാടത്തില്‍ അധ്യക്ഷത വഹിക്കും. വി. ശശി നീലേശ്വരം മറുമൊഴി നടത്തും. എന്‍.വി ബിജു സ്വാഗതവും ഷിബു മുത്താട്ട് നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ നാടക് ജില്ലാ പ്രസിഡന്റ് ഗംഗാധരന്‍ ആയാടത്തില്‍, സെക്രട്ടറി എന്‍.വി ബിജു, ട്രഷറര്‍ ഷിബു മുത്താട്ട്, എ.പി.സി വാസുദേവന്‍, ശൈലേഷ് അണേല എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *