സി.പി അബൂബക്കര്‍ അനുസ്മരണം നടത്തി

സി.പി അബൂബക്കര്‍ അനുസ്മരണം നടത്തി

കോഴിക്കോട്: ഫൂട്ട് വെയര്‍ മാനുഫാക്‌ച്ചേര്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സ്‌റ്റൈലോ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ്ങ് ഡയറക്ടറുമായിരുന്ന സി.പി അബൂബക്കറിന്റെ നിര്യാണത്തില്‍ ഫ്യൂമ ഓഫിസില്‍ അനുസ്മരണയോഗം ചേര്‍ന്നു. പ്രസിഡന്റ് രജിത് മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു, ട്രക്ഷറര്‍ ടി.സുകുമാരന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ. എസ്. ഐ.ഡി.സി ഡയറക്ട് ബോര്‍ഡ് മെമ്പര്‍ വി.കെ.സി റസാഖ്, കെ. എസ്. എസ്. ഐ. എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി. സുനില്‍നാഥ് , സി.ഐ.എഫ്.ഐ കേരള ചാപ്പ്റ്റര്‍ ചെയര്‍മാന്‍ പി.പി. മുസമ്മില്‍, കെ. എസ്. എസ്. ഐ. എ ജില്ലാ സെക്രട്ടറി ബാബു മാളിയേക്കല്‍, ഫ്യൂമ വൈസ് പ്രസിഡന്റ് ടി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *