മാഹി പ്രീ-എക്‌സാമിനേഷന്‍ കോച്ചിങ്ങ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു

മാഹി പ്രീ-എക്‌സാമിനേഷന്‍ കോച്ചിങ്ങ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു

മാഹി: തൊഴില്‍ തേടുന്നവര്‍ക്ക് വര്‍ഷങ്ങളായി പരിശീലനം നല്‍കിവരുന്ന പുതുച്ചേരി സര്‍ക്കാരിന്റെ കീഴിലുള്ള പ്രീ-എക്‌സാമിനേഷന്‍ കോച്ചിങ് സെന്റര്‍ പി.എസ്.സി, ബാങ്കിങ്ങ്, എസ്.എസ്.സി, ആര്‍.ആര്‍.ബി. എന്നീ പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ബയോഡാറ്റയും, സ്വന്തം മേല്‍വിലാസമെഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം, കോഴ്‌സ് ഡയറക്ടര്‍, പ്രീ എക്‌സാമിനേഷന്‍ കോച്ചിങ്ങ് സെന്റര്‍,ജവാഹര്‍ലാല്‍ നെഹ്റു ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാഹി , 673310 എന്ന വിലാസത്തില്‍ ജൂണ്‍ 20 നകം സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9446675440, 9847120328 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *