കോട്ടക്കൽ ആര്യവൈദ്യശാല ഒ.ടി.സി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി

കോട്ടക്കൽ ആര്യവൈദ്യശാല ഒ.ടി.സി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഒ.ടി.സി ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനം  മാനേജിംങ്് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയർ നിർവ്വഹിച്ചു. ‘ശരിയായ ആയൂർവ്വേദം, ശരിയായ ഫലപ്രാപ്തി’ എന്ന ആശയത്തിലൂന്നി പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കായി വികസിപ്പിച്ച ഒരുകൂട്ടം പുതിയ ഉൽപ്പന്നങ്ങളാണ് രാജ്യമൊട്ടാകെ ലഭ്യമാക്കാൻ പോകുന്നത്. ആര്യവൈദ്യശാലയുടെ ബ്രാഞ്ചുകളിലും, ഡീലർഷിപ്പുകളിലും, മറ്റ് പ്രധാന മെഡിക്കൽ ഷോപ്പുകളിലും, സൂപ്പർ മാർക്കറ്റുകളിലും പുതുതായി വിപണിയിലെത്തുന്ന 15 ഉൽപ്പന്നങ്ങൾ ലഭ്യമാവും.
ആയുഷ് ക്വാഥ ചൂർണം, പെയിൻ ബാം, വിഭ ഹെയർ കെയർ ക്രീം, വിഭ സ്‌കിൻ കെയർ ക്രീം,വിഭ, പെയിൻ സ്‌പ്രേ, ആയൂർവ്വേദ സ്‌കിൻ കെയർ സോപ്പ്, ആയൂർവ്വേദ സ്‌കിൻ പ്രൊട്ടക്ഷൻ സോപ്പ്, ആയൂർവ്വേദ ബേബി ഗ്ലോ സോപ്പ്, ആയൂർവ്വേദ ബേബി ഓയിൽ, ആയൂർവ്വേദ ഹെയർ നറിഷിങ് ഷാംപൂ, വിഭ ഹാൻഡ് സാനിട്ടൈസർ(100ml,500ml),ആയൂർവ്വേദ വിഭ ഹാൻഡ് വാഷ്, സി-ഹെൽത്ത് ഫോർട്ട് എന്നിവയാണ് ഉൽപ്പന്നങ്ങൾ.
കുട്ടികളുടെ ചർമ്മ സംരക്ഷണത്തിന് ഉപകരിക്കുന്ന രണ്ട് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. സസ്യ എണ്ണയിൽ നിർമ്മിക്കുന്ന ബേബി ഗ്ലോ സോപ്പ്, ബേബി ഓയിൽ എന്നിവ. വെർജിൻ കോക്കനട്ട് ഓയിൽഉപയോഗിച്ചാണ്‌ ബേബി ഓയിൽ ഉണ്ടാക്കുന്നത്.  ഈ ഉദ്യമത്തിലൂടെ പ്രകൃതിയിലേക്കും നമ്മുടെ സംസ്‌കൃതിയിലേക്ക് മടങ്ങാനും സമഗ്രമായൊരു ആരോഗ്യ സംസ്‌കാരം ദൈനംദിന ജീവിതത്തിൽ വളർത്തിയെടുക്കാൻ ഏവർക്കും കഴിയട്ടെയെന്ന് ഡോ.പി.എം.വാരിയർ ആശംസിച്ചു.
മാനേജിംങ്് ട്രസ്റ്റി ഡോ.പി.എം.വാരിയർ ഭദ്രദീപം തെളിയിച്ചു. സി.ഇ.ഒ ഡോ.ജി.സിഗോപാലപിള്ള
, കെ.വി.രാമചന്ദ്രൻ(ചീഫ് മാർക്കറ്റിങ്) ഡീലർമാർക്കുള്ള ആദ്യ വിൽപ്പനയും, അംഗീകൃത വിതരണക്കാർക്കുള്ള ആദ്യ വിൽപ്പന ടി.ജയരാജും (അഡീഷണൽ ഹെഡ് സെയിൽസ്) നിർവഹിച്ചു. ടി.സി.നന്ദകുമാർ സ്വാഗതവും, ദീപക് വിജയൻ വാരിയർ (ഡെപ്യൂട്ടി മാനേജർ, സെയിൽസ് ആൻഡ് ഡിസ്ട്രിബൂഷൻ) നന്ദിയും പറഞ്ഞു. ചീഫ് ആർ ആന്റ് ഡി ഡോ.ടി.എസ്.മാധവൻകുട്ടി പുതുതായി പുറത്തിറക്കുന്ന ഒ.ടി.സി ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തി. ട്രസ്റ്റിമാരായ പി.രാഘവവാരിയർ, ഡോ.കെ.മുരളീധരൻ, കെ.ആർ.അജയ്, പി.രാംകുമാർ, ജോയിന്റ് ജനറൽ മാനേജർമാരായ പി.രാജേന്ദ്രൻ, ഗ്രൂപ്പ് ക്യാപ്റ്റൻ യു.പ്രദീപ് വാരിയർ, കോട്ടയ്ക്കൽ ഗോപി നായർ, ലോഹി അംബുജാക്ഷൻ ആശംസകൾ നേർന്നു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *