മാഹി: ശാരീരിക അംഗവൈകല്യം കാരണം വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപെട്ട് മാഹി മേഖലയിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസ്സോസിയേഷന് ഭാരവാഹികള്‍ പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസാമി, ലഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് എന്നിവര്‍ക്ക് നിവേദനം നല്കി. ഗതാഗത അലവന്‍സുകള്‍ അനുവദിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നടപ്പിലാക്കുക, വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി പ്രത്യേക വിഭാഗം നല്‍കുക, സൗജന്യ അരി ഉടന്‍ വിതരണം ചെയ്യുക, കുടുംബത്തോടൊപ്പം വാര്‍ഷിക ടൂര്‍ അനുവദിക്കുക, പെന്ഷന് തുക വര്‍ദ്ധിപ്പിക്കുക, മാഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പില്‍ വെല്‍ഫെയര്‍ ഓഫീസറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അസോസിയേഷന് പ്രസിഡണ്ട് സുരേഷ് ബാബു കെ.കെ, ജന.സെക്രട്ടറി സജീര്‍.എം.ടി എന്നിവര്‍ നിവേദനം നല്‍കിയത്.