താമരശ്ശേരി: 28-ാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് നാളെ തുടങ്ങും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനനം നിർവ്വഹിക്കും. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മുഖ്യാതിഥിയായിരിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി കലാം മാവൂർ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.ബി.ബഷീർ സംസാരിക്കും.
താമരശ്ശേരി അണ്ടോണയിൽ സജ്ജമാക്കുന്ന കൺട്രോൾ സെന്ററിൽ വെച്ചാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ജില്ലയുടെ വിവധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങളിൽവെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഭകൾ മത്സരിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേഷണം എസ് എസ് എഫ് കോഴിക്കോട് ഫെയ്‌സ്ബുക്ക് പേജ്, യുട്യൂബ് ചാനൽ എന്നിവയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കും. യു പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, ജൂനിയർ, സീനിയർ, കാമ്പസ്, ജനറൽ എന്നീ വിഭാഗങ്ങളിലായി 103 ഇനങ്ങളിൽ രണ്ടായിരത്തിലേറെ പ്രതിഭകൾ മാറ്റുരക്കും. ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, ഡിവിഷൻ തലങ്ങളിൽ മത്സരിച്ച് മികവ് തെളിയിച്ചവരാണ് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുക.
