കോഴിക്കോട്:കാലിക്കറ്റ് കൈറ്റ് ടീമും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി ദേശീയ അധ്യാപക ദിനത്തോട് അനുബന്ധിച്ച് പതിനഞ്ചോളം അധ്യാപകർക്ക് എപിജെ അബ്ദുൽ കലാം മെമ്മോറിയൽ ടീച്ചേർസ് അവാർഡ് നൽകി ആദരിച്ചു. റാസിക് പുതിയപാലംഅദ്ധ്യക്ഷത വഹിച്ചു.കാലിക്കറ്റ് കൈറ്റ് ടീംപ്രസിഡന്റ് അബ്ദുള്ള മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി. അവാർഡ് വിതരണം് മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിച്ചു. ഷാഹിർ മണ്ണിങ്ങൽ ഇന്റർനാഷണൽ കോഡിനേറ്റർ വൺ ഇന്ത്യാ കൈറ്റ് ടീം,സ്വാഗതവും കാലിക്കറ്റ് കൈറ്റ് ടീം, സെക്രട്ടറി സാജിദ് തോപ്പിൽ നന്ദി പറഞ്ഞു. അധ്യാപകരെ പ്രതിനിധാനം ചെയ്തു ജലൂഷ്, നവീന ഉണ്ണി ലക്ഷ്മി സംസാരിച്ചു. വനിതാ കൈറ്റ് ടീം അംഗങ്ങളായ സ്വപ്ന, ഷെറിൻ മേയർക്ക് ഉപഹാരം നൽകി. അലി വെസ്റ്റ്ഹിൽ, അലി റോഷൻ, സാഗർ ദാസ്, സാജിദ് നേതൃത്വം നൽകി.