തലശ്ശേരി ഫൈന്‍ ആര്‍ട്‌സ് കോളജ് യാഥാര്‍ത്ഥ്യമാവുന്നു

തലശ്ശേരി ഫൈന്‍ ആര്‍ട്‌സ് കോളജ് യാഥാര്‍ത്ഥ്യമാവുന്നു

തലശ്ശേരി: മലബാറിലെ ചിത്രകലാവിദ്യാര്‍ത്ഥികളുടെ ചിരകാല സ്വപ്നമായ ഫൈന്‍ ആര്‍ട്‌സ് കോളജ് യാഥാര്‍ത്ഥ്യത്തിലേക്ക്. ഇതിലേക്കായി വള്ള്യായില്‍ നാല് ഏക്കറിലേറെ വരുന്ന സ്ഥലമാണ് തലശ്ശേരിയിലെ പ്രമുഖ ചിത്രകലാ സ്ഥാപനമായ കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് വാങ്ങുന്നത്. ഇതിന്റെ അഡ്വാന്‍സും, രേഖാ കൈമാറ്റ ചടങ്ങും നടന്നു.

ലളിത കലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍ ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി ഉദ്ഘാടനം ചെയ്തു. സ്ഥലമുടമ ഗീതാ പുരുഷോത്തമന്‍ രേഖകള്‍ ആര്‍ട്‌സ് സ്‌കൂള്‍ ചെയര്‍മാന്‍ കൂടിയായ എബി.എന്‍.ജോസഫിന് കൈമാറി. അഡ്വ.പി.വിശ്വന്‍, ചാലക്കര പുരുഷു, സുഹാസ് വേലാണ്ടി,
സംസാരിച്ചു. കെ.പി പ്രമോദ് വരച്ച പ്രകൃതി ചിത്രം സ്ഥലമുടമയ്ക്ക് സ്‌നേഹോപഹാരമായി ആര്‍ട്ടിസ്റ്റ് കെ.പി. പ്രമോദ് കൈമാറി. ചലച്ചിത്ര അക്കാദമി അംഗംപ്രദീപ് ചൊക്ലി സ്വാഗതവും, ആര്‍ട്ടിസ്റ്റ് മുരളി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *