പരിസ്ഥിതി ദിനാചരണം; പൂര്‍വ വിദ്യാര്‍ഥി കൊങ്ങന്നൂര്‍ എ.എല്‍.പി സ്‌കൂളിന്‌ കുടിവെള്ള മണ്‍പാത്രം സമര്‍പ്പിച്ചു

പരിസ്ഥിതി ദിനാചരണം; പൂര്‍വ വിദ്യാര്‍ഥി കൊങ്ങന്നൂര്‍ എ.എല്‍.പി സ്‌കൂളിന്‌ കുടിവെള്ള മണ്‍പാത്രം സമര്‍പ്പിച്ചു

അത്തോളി: ലോക പരിസ്ഥിതി ദിനത്തില്‍ സ്‌കൂളിന് പൂര്‍വ വിദ്യാര്‍ഥി പരിസ്ഥിതി സൗഹൃദ കുടിവെള്ള സംഭരണ മണ്‍പാത്രം സമര്‍പ്പിച്ചത് ശ്രദ്ധേയമായി. അത്തോളി കൊങ്ങന്നൂര്‍ എ.എല്‍. പി സ്‌കൂളിലാണ് മാധ്യമ പ്രവര്‍കനായ അജീഷ് അത്തോളി പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഭാഗമായി മണ്‍പാത്രം സമര്‍പ്പിച്ചത്. പി.ടി.എ പ്രസിഡന്റ് കെ.രോഷിനി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടന്ന എല്‍.കെ.ജി പ്രവേശനോത്സവം അജീഷ് അത്തോളി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കാലഘട്ടത്തിലെ നല്ല അനുഭവങ്ങള്‍ എക്കാലവും പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. വൃക്ഷത്തൈ വിതരണം അധ്യാപിക സുധ ഇടവലത്ത് നിര്‍വഹിച്ചു.
പ്രധാന അധ്യാപകന്‍ ഷാജി എന്‍.ബല്‍റാം , ഇ. സാറ, പി.ജെ സിജി എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *