ന്യൂ മാഹി പെരിങ്ങാടി കൊള്ളുമ്മല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ 1981 മുതല്‍ 1985 വരെ ഒരേ ക്ലാസില്‍ പഠിച്ചവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കടലാസ് തോണി സംഘടിപ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രതിനിധി ആര്‍. ഷൈനി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ അധ്യാപകര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ചിത്രകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുലോചന മാഹി അധ്യക്ഷത വഹിച്ചു. പി. ലസീന സ്വാഗതവും എം. രാജീവന്‍ നന്ദിയും പറഞ്ഞു. എം. യൂസഫ്, പി. കെ സന്തോഷ്, ബിജിത്ത് മനോഹരന്‍, പി. കെ മഞ്ജുനാഥന്‍, സവിത ശ്രീനിവാസ്, ബിന്ദു ഷാജി, മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.