തന്റെ പത്തു വര്‍ഷത്തെ യാത്രയുടെ പരിസമാപ്തിയാണ് ജോണ്‍ എന്ന സിനിമ: സംവിധായകന്‍ പ്രേം ചന്ദ്

തന്റെ പത്തു വര്‍ഷത്തെ യാത്രയുടെ പരിസമാപ്തിയാണ് ജോണ്‍ എന്ന സിനിമ: സംവിധായകന്‍ പ്രേം ചന്ദ്

കോഴിക്കോട്: തന്റെ പത്തു വര്‍ഷത്തെ യാത്രയുടെ പരിസമാപ്തിയാണ് ജോണ്‍ എന്ന സിനിമയെന്ന് സംവിധായകന്‍ പ്രേം ചന്ദ് പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റി ജോണ്‍ സിനിമാ അണിയറ പ്രവര്‍ത്തകരുമായി സംഘടിപ്പിച്ച മീറ്റ് ദ ക്രൂ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം കൊണ്ടു മാത്രം സാധ്യമാകുന്ന കലയാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പ്രസ്സ് സെക്രട്ടറി പി.എസ് രാകേഷ് അധ്യക്ഷത വഹിച്ചു. പ്രൊഫ. ടി. ശോഭീന്ദ്രന്‍, ദീദി ദാമോദരന്‍, മുക്ത, പ്രതാപ് ജോസഫ്, അനില എന്നിവര്‍ സംസാരിച്ചു. പ്രസ്സ് ക്ലബ്ബ് ഫിലിം സൊകെ സ്റ്റി കണ്‍വീനര്‍ എ.വി. ഫര്‍ദിസ് ആമുഖ പ്രഭാഷണം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *