കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

നോളജ് സിറ്റി: മഹല്ല് എംപവര്‍മെന്റ് പ്രോജക്ടിന് കീഴില്‍ മര്‍കസ് നോളജ് സിറ്റിയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. നോളജ് സിറ്റിയുടെ പരിസര മഹല്ലുകളില്‍ താമസിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടൂ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചത്. കരിയര്‍ വിദഗ്ധന്‍ ഡോ. നാസര്‍ കുന്നുമ്മല്‍ ക്ലാസിന് നേതൃത്വം നല്‍കി. നോളജ് സിറ്റി സി.ഒ.ഒ ഡോ. നിസാം ഉദ്ഘാടനം നിര്‍വഹിച്ചു. സി.എഫ്.ഒ യൂസുഫ് നൂറാനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഖലീല്‍ അസ്ഹരി സ്വാഗതവും സൈനുല്‍ ആബിദ് സഖാഫി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *