മാഹി ഹോക്കി ക്ലബിന്റെ ഷാമില്‍ കേരള ടീമിലേക്ക്

മാഹി ഹോക്കി ക്ലബിന്റെ ഷാമില്‍ കേരള ടീമിലേക്ക്

മാഹി: മാഹി ഹോക്കി ക്ലബിന്റെ താരം ഷാമില്‍ കേരള ടീമിലേക്ക്. ജൂനിയര്‍ ഇന്ത്യ ഹോക്കി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ഹോക്കി ടീമില്‍ മാഹി ഹോക്കി ക്ലബ്ബിന്റെ കളിക്കാരനായ ഷാമിലിനെ തിരഞ്ഞെടുത്തു. ഒഡീഷയില്‍ വെച്ച് നടക്കുന്ന പതിമൂന്നാമത് ഇന്ത്യന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഷാമില്‍ കളിക്കും. 2023 ജൂണ്‍ 12 മുതല്‍ ജൂണ്‍ 22 വരെ റൂര്‍ക്കേലയില്‍ വെച്ചാണ് മത്സരങ്ങള്‍. 2017 മുതല്‍ മാഹി ഹോക്കി ക്ലബിലൂടെ വളര്‍ന്ന ഷാമില്‍ കഠിന പരിശ്രമത്തിലൂടെയാണ് കേരള ടീമില്‍ എത്തിയത്. ഷാമിലിനെ കൂടാതെ ആറ് ദേശീയ താരങ്ങളേയും രണ്ട് യൂണിവേഴ്‌സിറ്റി താരങ്ങളേയും മാഹി ഹോക്കി ക്ലബ് സംഭാവന ചെയ്തിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *