കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ‘ഞാനാരെയും കൊന്നിട്ടില്ല, എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഫര്‍ഹാന പറഞ്ഞു. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്നാണ്. ഷിബിലിക്കും ആഷിക്കിനും ഒപ്പം നിന്നു. ഹണി ട്രാപ് അല്ലെന്നും ഫര്‍ഹാന പറഞ്ഞു. തെളിവെടുപ്പിനെത്തിയപ്പോള്‍ പൊലീസ് വാഹനത്തിനുള്ളില്‍ വെച്ചാണ് ഫര്‍ഹാനയുടെ പ്രതികരണം പുറത്തുവന്നിട്ടുള്ളത്.
പ്രതി ഫര്‍ഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതക സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം കൊലയ്ക്ക് ശേഷം വീടിന്റെ പിറകില്‍ കൊണ്ടുവന്നു കത്തിച്ചിരുന്നു. ഷിബിലിയും ഫര്‍ഹാനയും ധരിച്ച വസ്ത്രം ആണ് കത്തിച്ചത്. വസ്ത്രങ്ങളുടെ അവശിഷ്ടം പോലീസ് കണ്ടെടുത്തു. പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.