കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ;കോണ്‍ഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ;കോണ്‍ഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളില്‍ 150 ലും കോണ്‍ഗ്രസ് വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കായി നടപ്പിലാക്കുന്നത് ഒരോന്നായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം നാലര മാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പെന്നും അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും വ്യക്തമാക്കി.

അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ വിവിധ വകുപ്പ് തലവന്‍മാരുടെ യോഗം വിളിച്ചിരിക്കുകയാണ്. ധനകാര്യ വകുപ്പ്, ഭക്ഷ്യ സിവില്‍ സപ്ലൈസ്, വനിതാ ശിശുക്ഷേമം എന്നീ വകുപ്പ് മേധാവിമാരുമായാണ് ചര്‍ച്ച നടത്തിയത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ അഞ്ച് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *