കോഴിക്കോട്: ദക്ഷിണേന്ത്യ ലോകത്തിന് നല്കിയ അമൂല്യമായ സംഭാവനയാണ് ശ്രീനാരായണ ഗുരുദേവനെന്നും അഭിനവ ബുദ്ധനായ മഹാഗുരുവിന്റെ ദര്‍ശനം മലേഷ്യയില്‍ പ്രചരിപ്പിക്കാന്‍ പരിശ്രമിക്കുമെന്നും ഗുരുവരാശ്രമം സന്ദര്‍ശിക്കുവാന്‍ മലേഷ്യന്‍ പ്രധാന മന്ത്രിയെ ക്ഷണിക്കുമെന്നും മലേഷ്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് കേശവന് മുനുസ്വാമി പറഞ്ഞു. ഗുരുവരാശ്രമം സന്ദര്‍ശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി സുധീഷ് കേശവപുരി, വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി, ഡയരക്ടര്‍ കെ.ബിനുകുമാര്‍ , കൗണ്‍സിലര്‍ അഡ്വ.എം. രാജന് എന്നിവര്‍ സംസാരിച്ചു.