ജാമിഉല്‍ ഫുതൂഹില്‍; ആത്മീയ അനുഭൂതി പകര്‍ന്ന് ഹബീബ് ഉമര്‍ ഹഫീള്

ജാമിഉല്‍ ഫുതൂഹില്‍; ആത്മീയ അനുഭൂതി പകര്‍ന്ന് ഹബീബ് ഉമര്‍ ഹഫീള്

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിലെ ഹള്റതുല്‍ ഫുതൂഹിനെത്തിയ വിശ്വാസികള്‍ക്ക് ആത്മീയ അനുഭൂതി പകര്‍ന്ന് വിശ്വപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന്‍ ഹബീബ് ഉമര്‍ ഹഫീള്. നേരത്തെ, ജാമിഉല്‍ ഫുതൂഹ് സമര്‍പ്പണത്തിനെത്തിയ ഉമര്‍ ഹഫീള് ഇടവേളക്ക് ശേഷം വീണ്ടും നോളജ് സിറ്റിയിലെത്തിയപ്പോള്‍ ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. മഗ്രിബ് നിസ്‌കാരനന്തരം ജാമിഉല്‍ ഫുതൂഹില്‍ നടന്ന ഹള്റതുല്‍ ഫുതൂഹ് ആത്മീയ മജ്ലിസിനും സി.എം വലിയുല്ലാഹി ഉറൂസിനും അദ്ദേഹം നേതൃത്വം നല്‍കി. ഇത്തവണ ഹജ്ജിന് പുറപ്പെടുന്നവര്‍ക്കുള്ള യാത്രയയപ്പും പ്രത്യേക പ്രാര്‍ഥനയും സംഗമത്തിന്റെ അനുബന്ധമായി നടന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, ഹബീബ് സാലിം ബിന്‍ ഹബീബ് ഉമര്‍ ഹഫീസ്, അബ്ദുര്‍റസാഖ് കോലാലംപൂരി, പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയരക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, അല്‍ഹാജ് ശാഹിദ് ശൈഖ് മുംബൈ, മുഹ്സിന്‍ ഖാന്‍ മുംബൈ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *