എച്ച്.ഡി.ആര്‍.എഫ് തൊഴില്‍ നൈപുണ്യ വികസന പദ്ധതി; തയ്യല്‍ പരിശീലനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

എച്ച്.ഡി.ആര്‍.എഫ് തൊഴില്‍ നൈപുണ്യ വികസന പദ്ധതി; തയ്യല്‍ പരിശീലനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ആസ്സാം: ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ (എച്ച്.ഡി.ആര്‍.എഫ് ) തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ആസാമിലെ സൗത്ത് സല്‍മാറ ജില്ലയില്‍ സര്‍ക്കാറെര്‍ഗോണ്‍ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള തയ്യല്‍ പരിശീലനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പിന്നോക്കം നില്‍ക്കുന്ന ഗ്രാമീണ മേഖലകളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോടൊപ്പം തൊഴില്‍ പരിശീലന പദ്ധതികള്‍ കൂടി സമന്വയിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് എച്ച.ഡി.ആര്‍.എഫ് നടപ്പിലാക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. വിദ്യാഭ്യാസ പ്രോത്സാഹനം, തൊഴില്‍ പരിശീലനം, ആരോഗ്യ ബോധവല്‍ക്കരണം, അനാഥ അഗതി സംരക്ഷണം, കുടിവെള്ള പദ്ധതികള്‍, ഭവന നിര്‍മാണം, ഭക്ഷണ വസ്ത്ര വിതരണം തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് എച്ച്.ഡി.ആര്‍.എഫ് നടത്തുന്നത്. ബീഹാറിലെ ഠാക്കൂര്‍ ഗഞ്ചിലെ എച്ച്.ഡി.ആര്‍.എഫ് പബ്ലിക് സ്‌കൂളില്‍ 150ലേറെ കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും ഡോ.മടവൂര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *