‘മുത്തശ്ശിപ്പാറ’ പുസ്തക പ്രകാശനവും പുരസ്‌കാര സമര്‍പ്പണവും 28ന്

‘മുത്തശ്ശിപ്പാറ’ പുസ്തക പ്രകാശനവും പുരസ്‌കാര സമര്‍പ്പണവും 28ന്

കോഴിക്കോട്: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കോഴിക്കോട് മെട്രോ ലീജിയന്‍ സംഘടിപ്പിക്കുന്ന ‘മുത്തശ്ശിപ്പാറ’ (ചെറുകഥാ സമാഹാരം) പുസ്തകപ്രകാശനവും പുരസ്‌കാര സമര്‍പ്പണവും 28ന് ഞായര്‍ രാവിലെ 11 മണിക്ക് അളകാപുരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുസ്തകം സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് വി.ഭരത്ദാസ് (സീനിയര്‍ ചേംബര്‍ നാഷണല്‍ പ്രസിഡന്റ്) ഏറ്റുവാങ്ങും. പ്രശസ്ത സാഹിത്യകാരന്‍ പി.ആര്‍ നാഥന്‍ പുസ്തക പരിചയം നടത്തും. പുരസ്‌കാര ജേതാക്കളായ ഡോ.കെ.വിനയചന്ദ്രന്‍ നായര്‍, ഡോ.ടി ശ്രീധരനുണ്ണി, ഡോ.സി.ജി സജീവ് , ഡോ.രാംദാസ് നായിക്ക് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങും. പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍, പൂര്‍ണ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയരക്ടര്‍ എന്‍.ഇ മനോഹര്‍ ആശംസകള്‍ നേരും. ഗ്രന്ഥകര്‍ത്താവ് പി.സി സുലോചന മറുമൊഴി നടത്തും. പ്രസിഡന്റ് അഡ്വ. കെ. ജയപ്രശാന്ത് ബാബു അധ്യക്ഷത വഹിക്കും. സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കോഴിക്കോട് മെട്രോ ട്രഷറര്‍ സ്വാഗതവും സെക്രട്ടറി രാജേഷ് പി.മാധവ് നന്ദിയും പറയും. ഗൗരി, ഗായത്രി പ്രാര്‍ഥന ആലപിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ. ജയപ്രശാന്ത് ബാബു, സജിത്ത്കുമാര്‍.എസ്, രാജേഷ് പി.മാങ്കാവ്, ജിമേഷ് എസ്. വേങ്ങേരി, പി.സി സുലോചന എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *