ഓടിക്കൊണ്ടിരുന്ന ജീപ്പിനു തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ജീപ്പിനു തീപിടിച്ചു

കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന ജീപ്പിനു തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലുമണിയോടെ കോട്ടച്ചേരി മേല്‍പ്പാലത്തിനു സമീപമാണ് സംഭവം. ജീപ്പ് ഓടിച്ചിരുന്ന നിസാമുദ്ദിനും യാത്രക്കാരനായ അബ്ദുള്‍ സലാമും വാഹനം നിറുത്തി പുറത്തേക്ക് ഓടുകയായിരുന്നു. മില്ലിനു സമീപം എത്തിയപ്പോള്‍ പെട്ടെന്ന് വാഹനത്തില്‍ നിന്നും ശക്തമായ പുക ഉയരുകയായിരുന്നു.

ഇരുവരും പുറത്ത് ഇറങ്ങിയതിന് പിന്നാലെ തീ ആളി കത്തി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.പവിത്രന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് സേനയെത്തിയാണ് തീയണച്ചത്. സേനാംഗങ്ങളായ പി. രാധാകൃഷ്ണന്‍, ഒ.ജി.പ്രഭാകരന്‍, ഇ.ടി.മുകേഷ്, എച്ച്. ഉമേശന്‍, ജി. ഷിബിന്‍, പി.ആര്‍. അനന്തു, വരുണ്‍രാജ്, അതുല്‍ മോഹന്‍, ശരത്ത് ലാല്‍, അനീഷ്, ഹോംഗാര്‍ഡ് നാരായണന്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *