കിന്‍ഫ്രയില്‍ വന്‍തീപിടിത്തം; തീയണയ്ക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

കിന്‍ഫ്രയില്‍ വന്‍തീപിടിത്തം; തീയണയ്ക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

 

തിരുവനന്തപുരം; തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍തീപിടിത്തം. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്.തീപിടിത്തത്തില്‍ ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം. തീ അണക്കാനുള്ള ശ്രമത്തിനിടെ, ചാക്ക ഫയര്‍ ഫോഴ്‌സ് യൂണിറ്റിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി ജെ എസ് രഞ്ജിത്ത് (32)മരിച്ചു. തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം. രഞ്ജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഫയര്‍ സര്‍വ്വീസില്‍ ജീവനക്കാരനാണ് രഞ്ജിത്ത്.

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് പുലര്‍ച്ചെയോടെ തീപിടിത്തമുണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *