എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനം നടത്തും

എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനം നടത്തും

കോഴിക്കോട്: എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ ചരമ ദിനാചരണത്തോടനുബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനവും ആദരിക്കലും ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മികച്ച വിജയം കാഴ്ചവച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും മെയ് 28ന് കാലത്ത് 10 മണിക്ക് എരഞ്ഞിപ്പാലം പി.ആര്‍.ടി.സി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു.
സ്വാഗതസംഗം യോഗത്തില്‍ രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു. പി. വിനയകുമാര്‍, ടി.എം സത്യജിത്ത് പണിക്കര്‍, സംഗീത് ചേവായൂര്‍ എന്നിവര്‍ സംസാരിച്ചു.
Share

Leave a Reply

Your email address will not be published. Required fields are marked *