ഫോക്കസ് കുവൈറ്റ് അംഗത്വ വിതരണ കാംപയിന്‍ ഉദ്ഘാടനം ചെയ്തു

ഫോക്കസ് കുവൈറ്റ് അംഗത്വ വിതരണ കാംപയിന്‍ ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ് കുവൈറ്റ്) പ്രവര്‍ത്തന വര്‍ഷത്തെ അംഗത്വവിതരണ കാംപയിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ജനറല്‍ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ജേക്കബ്ബ് ജോണ്‍, വൈസ് പ്രസിഡന്റ് സാജന്‍ ഫിലിപ്പ്, ജോ.സെക്രട്ടറി മനോജ് കലാഭവന്‍, ജോ: ട്രഷറര്‍ സജിമോന്‍ എന്നിവര്‍ സംസാരിച്ചു. സിജു വര്‍ഗീസ്, സച്ചിന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് അംഗത്വം ജിജി മാത്യു, സജി മോന്‍ എന്നിവര്‍ നല്‍കി ഉദ്ഘാടനം ചെയ്തു. കുവൈറ്റിന്റെ വിവിധ മേഖലകളില്‍ പതിനാറ് യൂണിറ്റുകളുള്ള ഫോക്കസില്‍ അംഗത്വം എടുക്കുവാന്‍ താല്‍പര്യമുള്ള എന്‍ജിനിയറിംഗ് ഡിസൈനിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ 99643609, 6999 1853 , 65935455 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *