ഹബീബ് ഉമര്‍ ഹഫീള് ഇന്ന് മര്‍കസ് നോളജ് സിറ്റിയില്‍

ഹബീബ് ഉമര്‍ ഹഫീള് ഇന്ന് മര്‍കസ് നോളജ് സിറ്റിയില്‍

നോളജ് സിറ്റി : ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഹബീബ് ഉമര്‍ ഹഫീള് ഇന്ന് മര്‍കസ് നോളജ് സിറ്റിയില്‍. ഇന്ന് വൈകിട്ട് നടക്കുന്ന ഹള്റത്തുല്‍ ഫുതൂഹ് ആത്മീയ സംഗമത്തിനും സി.എം വലിയുല്ലാഹി ഉറൂസിനും അദ്ദേഹം നേതൃത്വം നല്‍കും. ഇത്തവണ ഹജ്ജിന് പോകുന്നവര്‍ക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി, മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കും.
ചൊവ്വാഴ്ച പ്രഭാത നിസ്‌കാരത്തിന് ശേഷം ഹബീബ് ഉമര്‍ ഹഫീള് ജാമിഉല്‍ ഫുതൂഹില്‍ വെച്ച് അധ്യാത്മിക ദര്‍സ് നടത്തും. വിശ്വപ്രസിദ്ധ ഗ്രന്ഥം ഇഹ്്യാ ഉലൂമുദ്ദീനിന്റെ സംക്ഷിപത്മായി അദ്ദേഹം രചിച്ച ഖബ്സുന്നൂരില്‍ മുബീന്‍ എന്ന ഗ്രന്ഥമാണ് ദര്‍സ് നടത്തുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *