കോട്ടയം: ജോസ് കെ. മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് ചെന്നിത്തല. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിലേക്ക് തിരിച്ചുവന്നാല്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല. എന്നാല്‍, ക്ഷണത്തെ നിരസിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്കില്ലെന്നും എല്‍.ഡി.എഫിന് ഒപ്പം ഉറച്ച് നില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
‘യു.ഡി.എഫിലേക്ക് ക്ഷണിച്ചതില്‍ സന്തോഷം. തല്‍ക്കാലം എല്‍.ഡി.എഫില്‍ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫില്‍ നിന്നും പുറത്തു പോയതല്ല. യു.ഡി.എഫ് പുറത്താക്കിയതാണെന്ന് ഓര്‍മ്മിക്കണം’. ആ തീരുമാനം തെറ്റായിപ്പോയെന്ന് യു.ഡി.എഫ് മനസിലാക്കിയതില്‍ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.