കോട്ടക്കല്‍ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കോട്ടക്കല്‍ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കോട്ടക്കല്‍: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കോട്ടക്കല്‍ ഘടകത്തിന്റെ 2023-24 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.ഹോട്ടല്‍ റിഡ്ജെസ് ഇനില്‍ വെച്ചു നടന്ന ചടങ്ങു മുന്‍ ദേശീയ അധ്യക്ഷന്‍ ഭരത് ദാസ് ഉദ്ഘാടനം ചെയ്തു. ദേശിയ നിര്‍വാഹക സമിതി അംഗം കെ.പി.എ റഹ്‌മാന്‍ മുഖ്യാതിഥിയായി. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മുരളി കോട്ടക്കലിനെ ആദരിക്കുകയും ഒരു വര്‍ഷത്തെ വിവിധ പരിപാടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. സുബ്രമണ്യന്‍ കെ.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുധീഷ് പള്ളിപ്പുറത്ത് സ്വാഗതവും എം.ഡി രഘുരാജ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സജീവ് രാമകൃഷ്ണന്‍ (പ്രസിഡന്റ്), എം.ഡി രാഘുരാജ് (സെക്രട്ടറി), ധനജ് (ഖജാന്‍ജി), സീമ വാസന്‍ (വനിത വിഭാഗം ചെയര്‍മാന്‍) തുടങ്ങിയവരെ തിരഞ്ഞെടുക്കുകയും സ്ഥാനമേല്‍ക്കുകയും ചെയ്തു. ചടങ്ങില്‍ ബിമല്‍ കുമാര്‍, വിനോദ് നാരായണന്‍, വിശ്വമണി, രാംദാസ്, ഷബീര്‍ അല്‍ ഹിന്ദ്, വാസന്‍, കെ.ടി.രഘുനാഥ്, ഡോ.കെ.ടി മുഹമ്മദ് കുട്ടി, എം.ടി രാമകൃഷ്ണന്‍, പ്രിയ സജീവ്, ലീന വിശ്വമണി തുടങ്ങിയവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *