ചാലക്കര നൂപുരനാട്യഗൃഹം വാര്‍ഷികം ആഘോഷിച്ചു

ചാലക്കര നൂപുരനാട്യഗൃഹം വാര്‍ഷികം ആഘോഷിച്ചു

മാഹി: ചാലക്കര നൂപുര നാട്യഗൃഹം പതിമൂന്നാം വാര്‍ഷികാഘോഷപരിപാടികള്‍ ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂളില്‍ ഡോ: മധുസൂദനന്‍ ഭരതാഞ്ജലി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റീജേഷ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. റീജേഷ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. മഞ്ജു വി.നായര്‍, ഡോ. വിചിത്രാപാലിക്കണ്ടി, ബാലന്‍ മച്ചാത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, വി.രമേശന്‍, എം.കെ നന്ദകുമാര്‍ സംസാരിച്ചു. കലൈമണി പുരസ്‌കാരം നേടിയ ചാലക്കര പുരുഷുവിനെ സംഘാടകരും ദിവ്യ പ്രീ തേഷിനെ രക്ഷിതാക്കളും ആദരിച്ചു. കലാപ്രതിഭകള്‍ക്കുള്ള സമ്മാനദാനവും നടന്നു. നൂപുര നാട്യഗൃഹത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തവിരുന്നും അരങ്ങേറി. സംഗീത വിരുന്നോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *