ശുചീകരണ പ്രവര്‍ത്തനം നടത്തി

ശുചീകരണ പ്രവര്‍ത്തനം നടത്തി

തിരുവങ്ങാട്: മഴക്കാല പൂര്‍വരോഗങ്ങള്‍ക്ക് മുന്‍കരുതലായി സി.പി.ഐ.എം തിരുവങ്ങാട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്വത്തോടെ നഗരസഭാ വാര്‍ഡുകളില്‍ പൊതുഇടങ്ങളിലും മറ്റും ശുചീകരണ പ്രവര്‍ത്തനം നടത്തി. പ്രവര്‍ത്തിയുടെ തിരുവങ്ങാട് വെസ്റ്റ് ലോക്കല്‍ തല ഉദ്ഘാടനം നഗരസഭാ മുന്‍ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍: എന്‍. രേഷ്മ അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി മോഹനന്‍ പാറക്കണ്ടി പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി ഫൈസല്‍ സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ പി.സി നിഷാന്ത് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *