‘വിശ്വാസവും വ്യവസായ നവീകരണവും ബാസല്‍മിഷന്‍ മലബാറിലും ദക്ഷിണ കര്‍ണാടകത്തിലും’ പുസ്തകപ്രകാശനം 16ന്

‘വിശ്വാസവും വ്യവസായ നവീകരണവും ബാസല്‍മിഷന്‍ മലബാറിലും ദക്ഷിണ കര്‍ണാടകത്തിലും’ പുസ്തകപ്രകാശനം 16ന്

കോഴിക്കോട്: പ്രൊഫ.ജയപ്രകാശ് രാഘവയ്യ രചിച്ച ‘വിശ്വാസവും വ്യവസായ നവീകരണവും ബാസല്‍മിഷന്‍ മലബാറിലും ദക്ഷിണ കര്‍ണാടകത്തിലും’ പുസ്തക പ്രകാശനം 16ന്(ചൊവ്വ) വൈകീട്ട് അഞ്ച് മണിക്ക് പാരിഷ്ഹാളില്‍(സെന്റ്‌മേരീസ് ഇംഗ്ലീഷ് ചര്‍ച്ച്, നടക്കാവ്) നടക്കും. പുസ്തകം റെവ.ഡോ.രത്‌നാകര സദാനന്ദ, പ്രൊഫ.കെ.എസ് മാധവന് നല്‍കി പ്രകാശനം ചെയ്യും. ബിഷപ്പ് റൈറ്റ് റെവ.ഡോ.റോയ്‌സ് മനോജ് വിക്ടര്‍ അധ്യക്ഷത വഹിക്കും. പ്രൊഫ.ടി.പി കുഞ്ഞിക്കണ്ണന്‍ പുസ്തകം പരിചയപ്പെടുത്തും. പ്രൊഫ.കെ.എസ് മാധവന്‍, ഡെന്‍സില്‍ ജോണ്‍ എന്നിവര്‍ സംസാരിക്കും. പ്രൊഫ.ജയപ്രകാശ് രാഘവയ്യ മറുമൊഴി നടത്തും. റെവ. ഡോ. ടി.ഐ ജെയിംസ് സ്വാഗതവും രാധിക സാമുവല്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *