തൃശൂര്‍: ഇ.ഡി ഉദ്യോഗസ്ഥര്‍ മണപ്പുറം സ്ഥാപനങ്ങളിലെത്തി പരിശോധന നടത്തിയത് കമ്പനിയുടെ ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ മണപ്പുറം അഗ്രോ ഫാംസു(മാഗ്രോ)മായി ബന്ധപ്പെട്ട് ഒരു വ്യക്തി നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ അറിയിച്ചു. തനിക്കെതിരേ വിദ്വേഷമുള്ള വ്യക്തിയാണ് പരാതിക്കാരനെന്നും കേസ് വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.