കുടുംബശ്രീ ജീവന്‍ ദീപം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതി-പത്തു ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ എന്‌റോള്‍മെന്റ് പ്രഖ്യാപനം നാളെ

കുടുംബശ്രീ ജീവന്‍ ദീപം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതി-പത്തു ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ എന്‌റോള്‍മെന്റ് പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കുടുംബശ്രീ ജീവന്‍ ദീപം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതി-പത്തു ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ എന്‌റോള്‍മെന്റ് പ്രഖ്യാപനം നാളെ ഉച്ച്ക്ക് 12 മണിക്ക് ഹോട്ടല്‍ എസ്.പി ഗ്രാന്‍ഡ് ഡേയ്‌സില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. കുടുംബശ്രീ യൂട്യൂബ് ചാനല്‍ മില്യണ്‍ പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ ക്യാമ്പെയ്ന്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കൂടാതെ എന്‍.യു.എല്‍.എം സ്പാര്‍ക് അവാര്‍ഡ്- നേട്ടങ്ങളും മന്ത്രി വിശദീകരിക്കും. പദ്ധതി വിജയിപ്പിക്കാന്‍ ഫീല്‍ഡ്തലത്തില്‍ പ്രവര്‍ത്തിച്ച സിറ്റി മിഷന്‍ മാനേജര്‍മാര്‍, മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍സ്, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ എന്നിവരെ മന്ത്രി അനുമോദിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജാഫര്‍ മാലിക്, പ്രോഗ്രാം ഓഫീസര്‍ എ.ജഹാംഗീര്‍ എന്നിവര്‍ പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *