റേഷന്‍ കടക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു

റേഷന്‍ കടക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു

കൊടുവള്ളി: കേരളത്തിലെ റേഷന്‍ സമ്പ്രദായം അട്ടിമറിച്ച സംസ്ഥാന സര്‍ക്കാരിനെതിരേ കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം മുക്കിലങ്ങാടിയില്‍ പൂട്ടിയിട്ട റേഷന്‍ കടക്ക് മുന്‍പില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധയോഗം കെ.പി.സി.സി മെമ്പര്‍ പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം കൊണ്‍ഗ്രസ് പ്രസിഡന്റ് സി.കെ ജലീല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.കെ.പി അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.വി നൂര്‍ മുഹമ്മദ്, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ബാബു, പ്രവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ അപ്പോളോ, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ അസീസ് കൈറ്റിയങ്ങല്‍, ഗഫൂര്‍ മുക്കില്‍ അങ്ങാടി, സി.കെ അബാസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. ശിവദാസന്‍, പിലിപ് ചോല, ഷാഫി ചുണ്ടപ്പുറം, വി.കെ കാസിം തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.കെ മുനീര്‍ സ്വാഗതവും താജുദ്ദീന്‍ മുക്കിലങ്ങാടി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *