കോഴിക്കോട്: വിജില്‍ സ്‌പോണ്‍സേര്‍ഡ് ബുക്ക് പബ്ലിക്കേഷന്‍ സ്‌കീം ഏപ്രില്‍ 28 ന് കെ. പി. കേശവമേനോന്‍ ഹാളില്‍ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. അഡ്വ. ജോസഫ് തോമസ് അധ്യക്ഷത വഹിക്കും. പരിപാടിയില്‍ അഭിപ്രായ സ്വാതന്ത്ര്യവും പരമാധികാരവും ഭരണഘടനാ ദൃഷ്ടിയില്‍ എന്ന വിഷയത്തില്‍ അഡ്വ. അരുണ്‍ കൃഷ്ണധന്‍ പ്രഭാഷണം നടത്തും. ടി.എച്ച് വത്സരാജ് സ്വാഗതവും അഡ്വ. അര്‍ജുന്‍ ശ്രീധര്‍ നന്ദിയും പറയും.
